വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ വി29 വിപണിയിൽ. ഫോട്ടോകൾക്കും വീഡിയോകൾക്കും കൂടുതൽ മിഴിവ് പകരാൻ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വിവോ ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഡിസൈനും കരുത്തുറ്റ പെർഫോമൻസോട് കൂടിയും എത്തുന്ന വി29 മോഡലിൽ ഓറ ലൈറ്റ്, സ്മാർട്ട് കളർ ടെംപറേച്ചർ അഡ്ജസ്റ്റ്‌മെന്റ് ഫീച്ചർ, എന്നിവയും ഉൾപ്പെടുന്നു. കൂടാതെ വിവോയുടെ വി സീരീസിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ലെവൽ സ്റ്റുഡിയോ പോർട്രെയ്റ്റ് അഡീഷനോട് കൂടിയാണ് വി29 എത്തുന്നത്.
റിയൽ ക്യാമറ ഉപയോഗിച്ച് കുറഞ്ഞ ലൈറ്റിൽ രാത്രിയിലും മികച്ച ഫോട്ടോ എടുക്കുവാൻ ഓറ ലൈറ്റ് സഹായകരമാണ്. ലൈറ്റിംഗ് ഇഫക്ട് നൽകാനും ഏല്ലാ ആംഗിളിൽ നിന്നും ഒരു പോലെ പ്രകാശം ലഭിക്കുന്നതും ഇതിന്റെ ഗുണമാണ്. കൂടാതെ എപ്പോൾ വേണമെങ്കിലും എവിടെ വച്ചും മികച്ച ചിത്രങ്ങൾ എടുക്കുന്നതിനും ഓറ ലൈറ്റ് ഉപകാരപ്രദമാണ്.
120 ഹെഡ്‌സ് 1.5 കെ അമോലെഡ് ഡിസ്‌പ്ലേയും 6.78 ത്രീഡി കേർവ്ഡ് സ്‌ക്രീനുമാണ് വി29 നുള്ളത്. ഇത് മികച്ച ഡിസ്‌പ്ലേ പെർഫോമൻസാണ് ഫോണിന് നൽകുന്നത്.
വി29 ന്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ്് 50 എംപി എച്ച്ഡി ഓട്ടോഫോക്കസ് ഗ്രൂപ്പ് സെൽഫി സൂപ്പർ ഗ്രൂപ്പ് വീഡിയോ എന്നീ ഫീച്ചറുകൾ ഉൾപ്പെട്ട ഫ്രണ്ട് ക്യാമറ. കൂടാതെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള 50 എംപി ഒഐഎസ് അൾട്രാ സെൻസിംഗ് ക്യാമറ രാത്രിയിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കും.
വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയിൽ താൽപര്യമുള്ളവരെ ആകർഷിക്കുക എന്നതാണ് വി29 പ്രധാന ലക്ഷ്യം. കുറഞ്ഞ പ്രകാശം, ക്യാമറ നോയ്‌സുകൾ എന്നിവ തടയുന്നതിനുള്ള ഫീച്ചറ
‘കളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 13ന് ശേഷമാണ് വിവോ വി29 വിപണിയിൽ എത്തുന്നത്. അതുവരെ പ്രീ ഓർഡർ സംവിധാനമാണുള്ളത്. 8 ജിബി റാം 256 ജിബി റോം, 8 ജിബി റാം 512 ജിബി റോം, എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വെൽവെറ്റ് റെഡ്, നോബിൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വി 29 എത്തുന്നത്. ഏകദേശം ഇന്ത്യൻ രൂപ 36000 രൂപ മുതലാണ് വിവോ വി 29 മോഡലുകളുടെ വില ആരംഭിക്കുന്നത്.















