തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ ‘9 സ്‌കിൻ’ എന്ന സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയായ നയൻതാരയ്‌ക്ക് പിന്തുണ നൽകി രംഗത്തുവന്നിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. 9 സ്‌കിൻ സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ എല്ലാം തന്നെ കയ്യോടെ വാങ്ങിച്ചിരിക്കുകയാണ് താരം. ഇതിന്റെ ചിത്രം സാമന്ത തന്നെ പങ്കുവെയ്‌ക്കുകയയും ചെയ്തു. സാമന്തയ്‌ക്ക് നന്ദി പറഞ്ഞ് നയൻതാര പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറിയും വൈറലായിക്കഴിഞ്ഞു. നയൻതാരയുടെ അടുത്ത കൂട്ടുകാരികളിൽ ഒരാളാണ് സാമന്ത.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുള രണ്ട് കാതൽ’ എന്ന ചിത്രത്തിനിടയിലാണ് നയൻതാര-സാമന്ത സൗഹൃദം ദൃഢമായത്. ഷൂട്ടിനിടെ സാമന്തയ്‌ക്ക് നയൻതാര നൽകിയ മനോഹരമായൊരു സമ്മാനവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘പ്രിയപ്പെട്ട ഖദീജയ്‌ക്ക്, കൺമണി’ എന്ന കുറിപ്പിനൊപ്പം മനോഹരമായൊരു കമ്മലാണ് അന്ന് നയൻതാര സാമന്തയ്‌ക്ക് നൽകിയത്. കൂടാതെ നയൻതാരയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് സാമന്തയും സോഷ്യൻമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘തങ്ങളുടെ സൗഹൃദം വളരെ സ്‌പെഷ്യലാണ്. അവൾ സോഷ്യൽ മീഡിയയിലില്ല, പക്ഷേ അവൾ അവളുടെ സ്‌നേഹം നൽകും,’-എന്നായിരുന്നു സാമന്ത കുറിച്ചത്.
അടുത്തിടെയാണ് നയൻതാരയുടെ ‘9 സ്‌കിൻ’ എന്ന സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ ലോഞ്ച് ചെയ്തത്. അഞ്ച് ഉത്പന്നങ്ങളാണ് 9 സ്‌കിൻ ലോഞ്ച് ചെയ്ത് വിൽപ്പന ആരംഭിച്ചത്. ഇതിന്റെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ് നയൻതാരയും. ഓൺലൈനിലും 9 സ്‌കിൻ ഉത്പ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. ജവാന്റെ റിലീസിനും 9 സ്‌കിൻ ഉത്പ്പന്നങ്ങളുടെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെയും വിഘ്‌നേഷിന്റെയും ആറ് വർഷത്തെ പരിശ്രമഫലമാണ് 9 സ്‌കിൻ എന്നും പ്രകൃതിദത്തമായ വസ്തുക്കളും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ ഓരോ ഉത്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നതെന്നും പ്രമോഷൻ സമയത്തും പ്രൊഡക്ട് ലോഞ്ചിംഗ് സമയത്തും നയൻതാര പറഞ്ഞിരുന്നു.















