മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. കപ്പൽ യാത്രയ്‌ക്കിടെ കാണാതാകുകയായിരുന്നു എന്നാണ് വിവരം.
ലൈബീരിയൻ എണ്ണക്കപ്പലായ MT PATMOS ൽ നിന്നുമാണ് മനേഷിനെ കാണാതായത്. കപ്പലിന്റെ സെക്കൻഡ് ഓഫീസറായിരുന്നു ഇദ്ദേഹം. അബുദാബിയിലെ ജെബൽ ധാനയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാണാതായതെന്നാണ് സൂചന.
അതേസമയം ഈ മാസം 11-നാണ് ഉദ്യോഗസ്ഥനെ കാണാതാകുന്നതെന്ന് കപ്പൽ അധികൃതർ വ്യക്തമാക്കി. കടലിൽ തിരച്ചിൽ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്നും കപ്പൽ അധികൃതർ അറയിച്ചു. മനേഷിന്റെ കുടുംബം കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.















