തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കീരംപാറ സ്വദേശി ചന്ദ്രപ്രകാശാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ അറുപതിനായിരം രൂപയാണ് തട്ടിയെടുത്തത്.
നെല്ലിമറ്റത്തുള്ള റിയ ഫിനാൻസിലാണ് ചന്ദ്രപ്രകാശ് മുക്കുപണ്ടം പണയംവെച്ചത്. 16 ഗ്രാം തൂക്കം വരുന്ന വളകളാണ് പണയംവെച്ചത്. സംഭവം പുറത്തായതോടെ ഒളിവിലായിരുന്ന പ്രതിയെ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്നാണ് പിടികൂടിയത്.















