കളിക്കളങ്ങൾ മത്സരത്തിന്റേത് മാത്രമല്ല വിശ്വാസങ്ങളുടേത് കൂടിയാണ്. എന്നാൽ ഇപ്പോൾ കളിക്കളത്തിൽ വിശ്വാസത്തിന് പ്രാധാന്യം നൽക്കുന്ന ദക്ഷിണാഫ്രിക്കൻ താരമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മറ്റാരുമല്ല അത് ഹൈന്ദവ വിശ്വാസങ്ങളെ ചേർത്തുപ്പിടിക്കുന്ന ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജാണ് ക്രിക്കറ്റ് പ്രേമികളുടെ ചർച്ച. താരം ക്രീസിൽ പ്രാർത്ഥിക്കുന്നതും ബാറ്റിലെ ഒം ചിഹ്നവും താരത്തെ ഭാരതവുമായി ചേർത്തു നിർത്തുന്നു എന്നതാണ് ചർച്ച.
മുഹമ്മദ് റിസ്വാനെ പോലെയുള്ളവർ അരങ്ങുവാഴുന്ന കാലത്ത് കേശവ് മഹാരാജിനെ പോലുള്ള താരങ്ങൾ ഉണ്ടാകണമെന്നാണ് ആരാധകർ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വൈറലായി മാറി. ഇന്ത്യയിലെത്തുന്ന താരം മിക്കപ്പോഴും ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. ഇതും ആരാധകർക്കിടയിൽ ആവേശം ജനിപ്പിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കൻ ടീമിലെ ഇടംകൈയൻ സ്പിന്നറാണ് കേശവ്. കേശവിന്റെ പൂർവികർ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ളവരാണ്. താരത്തിന്റെ അച്ഛൻ ആത്മാനന്ദ് മഹാരാജ് മുൻ വിക്കറ്റ് കീപ്പർ കൂടിയാണ്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ താരം മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്.