അഹമ്മദാബാദ്: ഇന്ത്യൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ടീം ഡയറക്ടർ മിക്കി അക്തർ. ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ ഏട്ടാം തവണയും തോൽക്കാൻ കാരണം ഇന്ത്യൻ ആരാധകരാണെന്നാണ് മത്സര ശേഷം മിക്കി അക്തർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഏട്ട് വിക്കറ്റിനാണ് ഏട്ടാം തവണയും ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ അടിയറവ് പറഞ്ഞത്. എന്നാൽ തോൽവിക്ക് കാരണം ഇന്ത്യൻ ആരാധകരും ബിസിസിഐയുമാണെന്നാണ് പത്രസമ്മേളനത്തിൽ മിക്കി അക്തർ വ്യക്തമാക്കിയത്.
ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ തോറ്റതിന് പിന്നിലെ കാരണം സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകരാണ്. ഒന്നര ലക്ഷത്തോളം വരുന്ന സ്റ്റേഡിയത്തിൽ പാക് ആരാധകരെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഐസിസി ഇവന്റിന് പകരം അഹമ്മദാബാദിൽ ഇന്നലെ നടന്നത് ബിസിസിഐ ഇവന്റാണ്. ഇന്ത്യൻ താരങ്ങളെ ഉത്തേജിപ്പിക്കും വിധം സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ ഗാനങ്ങൾ വരെ മുഴങ്ങി എന്നാൽ അവിടെ ദിൽ ദിൽ പാകിസ്താൻ മുഴങ്ങി കേട്ടില്ല. ആരാധകരുടെ ആവേശം പാകിസ്താന്റെ തോൽവിക്ക് കാരണമാണ് എന്നാൽ അത് താൻ അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.