വാഷിംഗ്ടൺ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിന്റെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി (സമത്വത്തിന്റെ പ്രതിമ) അമേരിക്കയിലെ മേരിലാൻഡിൽ അനാച്ഛാദനം ചെയ്തു. 19 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഞങ്ങൾ ഇതിനെ സമത്വത്തിന്റെ പ്രതിമ എന്ന് വിളിക്കുന്നു. ലോകത്ത് എല്ലായിടത്തും അസമത്വം നിലനിൽക്കുന്നുണ്ട്. അത് വ്യത്യസ്ത രൂപത്തിലാണെന്ന് മാത്രം. പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അംബേദ്കർ ഇന്റർനാഷണൽ സെന്റർ (എഐസി) പ്രസിഡന്റ് രാം കുമാർ പറഞ്ഞു.
‘സമത്വ പ്രതിമ’ 140 കോടി ഇന്ത്യക്കാരെയും 4.5 ദശലക്ഷം ഇന്ത്യൻ അമേരിക്കക്കാരെയും പ്രതിനിധീകരിക്കുന്നു, യുഎസിലെ അംബേദ്കർ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ന്യൂയോർക്കിൽ നിന്നുള്ള ദീലിപ് മസ്‌കെ പറഞ്ഞു. ‘ഈ പ്രതിമ യുഎസിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മാത്രമല്ല, കറുത്തവരും ഹിസ്പാനിക്കളും മറ്റുള്ളവരും ഉൾപ്പെടെ എല്ലാ സമുദായങ്ങൾക്കും പ്രചോദനം നൽകും!’ മഷ്‌കെ പറഞ്ഞു. ”ഇന്ത്യൻ-അമേരിക്കൻ പ്രവാസികളെ ഏകീകരിക്കുന്നതിനും സാങ്കേതികവിദ്യയിലും സാമൂഹിക നീതിയിലും ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കുന്നതിനുമുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്,” അദ്ദേഹം കൂട്ടി ചേർത്തു.
വാഷിംഗ്ടണിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ മാറി തെക്ക് മേരിലാൻഡിലെ അക്കോക്കീക്ക് നഗരത്തിൽ 13 ഏക്കർ സ്ഥലത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. അംബേദ്കർ ഇന്റർനാഷണൽ സെന്ററിന്റെ (എഐസി) ഭാഗമായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഗുജറാത്തിൽ സ്ഥാപിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ നിർമ്മിച്ച ശിൽപി രാം സുതാറാണ് സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റിയും നിർമ്മിച്ചിരിക്കുന്നത്.
1891 ഏപ്രിൽ 14-ന് ജനിച്ച ഭീം റാവു അംബേദ്കർ അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ ബാബാസാഹേബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിൽ നിർണായ പങ്കുവഹിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹം. അങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അംബേദ്കർ അറിയപ്പെടാൻ ആരംഭിച്ചത്.
Unveiling the statue of Dr Ambedkar at Accokeek Maryland USA pic.twitter.com/FWW2bhhlKR
— Ambedkar International Center (AIC) (@ambedkar_center) October 14, 2023
“>















