എട്ടാം തവണയും ഇന്ത്യയ്‌ക്ക് മുന്നിൽ മുഖാമുഖാം വന്നിട്ടും പാകിസ്താന് തോറ്റ് മടങ്ങാനായിരുന്നു വിധി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പാകിസ്താനെ ഇന്ത്യ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും നിലംപരിശാക്കിയപ്പോൾ 140 കോടി ജനങ്ങൾ ആനന്ദത്തിന്റെ ഉന്മാദ ലഹരിയിലായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
191 റൺസിൽ പാക് പടയെ ഇന്ത്യൻ നായകന്മാർ വരിഞ്ഞുമുറുക്കി മുട്ടുകുത്തിച്ചപ്പോൾ 63 പന്തിൽ നാല് ബൗണ്ടറികളടക്കം 86 റൺസുമായി ഇന്ത്യയെ വിജയത്തിനരികിൽ എത്തിച്ചാണ് രോഹിത് ശർമ്മ കളം വിട്ടത്. പിന്നീട് ഒന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യൻ നായകൻമാർ പാക് പടയെ അടിച്ചു തർക്കുകയായിരുന്നു. പാകിസ്താനെ മുട്ടുക്കുത്തിച്ച ഇന്ത്യൻ ടീമിന്റെ വിജയം ഓരോ ഭാരതീയനും വ്യത്യസ്തമാർന്ന രീതിയിലാണ് ആഘോഷിച്ചത്. അതിൽ ഇന്ത്യയുടെ വിജയം 70 പാക്കറ്റ് ബിരിയാണി ഓർഡർ ചെയ്ത് ആഘോഷിച്ച ഒരു കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ചണ്ഡീഗഡിലെ ഒരു കുടുംബമാണ് 70 ബിരിയാണ് സ്വിഗ്ഗി വഴി ഓർഡർ ചെയ്തിരിക്കുന്നത്. സ്വിഗ്ഗി തന്നെയാണ് ഇതിന്റെ ചിത്രം ഇന്റർനെറ്റിൽ പങ്കുവച്ചത്. ഇന്ത്യയുടെ വിജയം മുൻകൂട്ടി കണ്ട് എല്ലാവർക്കും പാർട്ടി കൊടുക്കാനാണ് അവർ 70 ബിരിയാണികൾ ഓർഡർ ചെയ്‌തെന്നാണ് സ്വിഗ്ഗി പങ്കുവെച്ച ചിത്രത്തിന് കമന്റുകൾ ലഭിച്ചത്. ഇന്ത്യയുടെ വിജയം ആഘോഷമാക്കിയില്ലെങ്കിൽ പിന്നെന്തു കാര്യം എന്നാണ് മറ്റു കമന്റുകൾ. എന്തായാലും നിരവധി ആളുകളാണ് നിമിഷനേരം കൊണ്ട് സ്വിഗ്ഗിയുടെ പോസ്റ്റ് കണ്ടത്.















