പാകിസ്താൻ പേസ് ബൗളർ ഹാരിഫ് റൗഫിന്റെ ഓവറിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ 90 മീറ്റർ സിക്‌സ് പറത്തിയത്. മത്സരത്തിലുടനീളം 6 സിക്സുകളാണ് താരം പറത്തിയത്. ഇതിനിടെ ഗ്രൗണ്ടിലുണ്ടായ ഒരു രസകരമായ സംഭവത്തിന് മറുപടി നൽകിയിരിക്കുകയാണ് രോഹിത് ശർമ്മ. സിക്സ് പറത്തിയതിന് പിന്നാലെ അമ്പയർ ഇറാസ്മസ് തന്നോട് പറഞ്ഞ കാര്യവും മറുപടിയുമാണ് താരം വ്യക്തമാക്കിയത്.
രോഹിത്തിനോടുളള അംമ്പയറിന്റെ ചോദ്യം ഇതായിരുന്നു, ഈ കൂറ്റൻ സിക്‌സറുകൾ എങ്ങനെ അടിക്കുന്നു, ബാറ്റിൽ വല്ല രഹസ്യവുമുണ്ടോ? ബാറ്റിൽ ഒരു രഹസ്യവുമില്ല അതെന്റെ പവറിൽ പോയതാണ് എന്നു പറഞ്ഞാണ് താരം മസിൽ പെരുപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ബിസിസിഐ പുറത്ത് വിട്ട വിഡീയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ആദ്യ പന്തിൽ ഒരു സ്‌റ്റൈലിഷ് ഫ്‌ലിക്കിലൂടെ ബൗണ്ടറി കടത്തിയാണ് രോഹിത് തന്റെ ഇന്നിംഗ്‌സ് ആരംഭിച്ചത്. ഗിൽ മടങ്ങിയെങ്കിലും തന്റെ അസാമാന്യ സ്‌ട്രോക്ക് പ്ലേ കൊണ്ട് രോഹിത് പാക് ബൗളിംഗ് അറ്റാക്കിനെ നിർവീര്യമാക്കുകയായിരുന്നു.