കാപ്പി കുടിച്ച് ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാനാണ് നമ്മിൽ പലർക്കും ഇഷ്ടം. രാത്രി അധികനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഒരു ചൂടുകാപ്പി കുടിക്കുന്നത് ഉന്മേഷം പകരുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അറിയാം..
അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് അറിയാം. എന്നാൽ മിതമായ അളവിൽ കാപ്പി കുടിക്കുകയാണെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുറത്തു വരുന്ന പുതിയ പഠനങ്ങൾ പറയുന്നത്. മിതമായ അളവിൽ കട്ടൻ കാപ്പി കുടിക്കുകയാണെങ്കിൽ മെറ്റാബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഒരു ദിവസം കാപ്പി കുടിച്ച് ആരംഭിക്കുന്നത് ഉന്മേഷത്തോടെ ആ ദിവസം മുഴുവനും ചിലവഴിക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തലുകൾ.
ജിമ്മിൽ പോകുന്നതിന് മുമ്പായി കാപ്പി കുടിക്കുന്നതും ശരീരത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള കഫൈൻ ഘടകം ഉയർന്ന അളവിൽ ശരീരത്തിലെത്തുകയാണെങ്കിൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നതാണ്. മിതമായ അളവിൽ മാത്രം കഫൈൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കുക.















