ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര. എസ്‌യുവി മോഡലുകൾ ഉൾപ്പെടെ നിരവധി മോഡലുകളാണ് കുറഞ്ഞ വർഷത്തിനുള്ളിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുള്ളത്. 2024 ഓടെ എസ്‌യുവി, ബിഇ എന്നീ മോഡലുകൾക്ക് കീഴിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതോടൊപ്പം തന്നെ പുതിയ മൂന്ന് മോഡൽ വാഹനങ്ങൾ കൂടി മഹീന്ദ്ര വിപണിയിലെത്തിക്കും.
2024 ഓടെ മഹീന്ദ്ര അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലാണ് ഥാർ ലൈഫ്‌സ്റ്റെൽ. 5 ഡോർ പതിപ്പിലാണ് ഈ മോഡൽ വരുന്നത്. ഫീച്ചറുകൾ, ഇന്റീരിയർ, സ്റ്റൈലിംഗ് എന്നിവയിൽ മാറ്റങ്ങളോടെ എത്തുന്ന പുത്തൻ ഥാർ മികച്ച റൈഡ് അനുഭവം വാഗ്ദാനം ചെയുന്നു. സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫിലാണ് 5 ഡോർ മഹീന്ദ്ര എത്തുന്നത്. 4X2, 4X4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളിലാണ് ഓഫ്-റോഡ് എസ്യുവി വരുന്നത്.
2024-2025 ഓടെ പുത്തൻ മാറ്റങ്ങളുമായി മഹീന്ദ്ര എത്താൻ പോകുന്നത് ബൊലേറോ എസ്യുവിയുമായിട്ടാണ്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളോടെ ആയിരിക്കും ബൊലേറോയുടെ ഏറ്റവും പുതിയ മോഡൽ എത്തുക. സ്‌കോർപിയോ എനിന്റെ പ്ലാറ്റ്‌ഫേമുമായി സാദൃശ്യം ഇതിനുണ്ടാകും. കമ്പനിയുടെ സിഗ്‌നേച്ചർ ട്വിൻ-പീക്ക് ലോഗോ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയ്‌ക്കൊപ്പം ക്രോം ആക്‌സന്റഡ് സെവൻ-സ്ലോട്ട് ഗ്രില്ലും ഫീച്ചർ ചെയ്യുന്നു. കൂടാതെ പവർ വിൻഡോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. 2.2L എംഹോക്ക് ഡീസലും 2.0L ടർബോ പെട്രോൾ എഞ്ചിനുമാണ് ബൊലേറോ എസ്യുവിയുടെ പുത്തൻ മോഡലിൽ ഉൾപ്പെടുന്നത്.
അതോടൊപ്പം തന്നെ അടുത്ത വർഷം മഹീന്ദ്ര പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡലാണ് മഹീന്ദ്ര എസ്‌യുവി 300 ഫേസ്‌ലിഫ്റ്റ്. ഇന്ത്യയിൽ ഒന്നിലധികം തവണ പരീക്ഷണാർത്ഥം അവതരിപ്പിച്ചിട്ടുള്ള ഈ മോഡൽ എസ്‌യുവി 300 ന്റെ നവീകരിച്ച മോഡലാണ്. നവീകരിച്ച ഇന്റീരിയർ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും. എസ്‌യുവി 400, എസ്‌യുവി 700 എന്നിങ്ങനെ രണ്ട് മോഡലും ബിഇ ഇലക്ട്രിക് എസ്‌യുവിയും പുറത്തിറക്കും.