തിരുവനന്തപുരം: കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. പോത്തൻകോട് ഗവൺമെന്റ് യു.പി എസിലെ താത്കാലിക ബസ് ഡ്രൈവറായ അയിരൂപ്പാറ സ്വദേശി സുജൻ ആണ് പിടിയിലായത്. ഇയാൾ വിൽപ്പനയ്ക്കായി വെച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം പത്തനംതിട്ടയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവറെയും പോലീസ് പിടികൂടിയിരുന്നു. തുമ്പമൺ സ്വദേശി രാജേഷിനെയാണ് പോലീസ് പിടികൂടിയത്. ഡ്രൈവർ മദ്യപിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് മാതാപിതാക്കൾക്ക് സംശയം തോന്നിയിരുന്നു. ഇതേതുടർന്ന് രക്ഷിതാക്കൾ തന്നെയാണ് പോലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 26 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.