വിപണിയിൽ വിൽപ്പന ആരംഭിച്ച് ദിവസങ്ങൾക്കം ആയിരത്തിലധികം ബൈക്കുകൾ വിറ്റഴിച്ച് ഹാർലി ഡേവിഡ്സൺ എക്സ് 440. ഈ വർഷം ജൂലൈയിൽ വിപണിയിൽ അവതരിപ്പിച്ച വാഹനം ഒക്ടോബർ 15 നാണ് വിൽപന ആരംഭിച്ചത്. വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ 25000 -ൽ അധികം ബുക്കിംഗ് ആണ് വാഹനത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ വില വർദ്ധിപ്പിച്ച് കൊണ്ട് ബുക്കിംഗ് താത്കാലികമായി നിർമ്മാതാക്കൾ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ബുക്കിംഗ് ഓപ്പൺ ചെയ്തിരിക്കുകയാണ്.
നിലവിൽ ഹാർഡിലി ഷോറൂം വഴിയും തിരഞ്ഞെടുത്ത ഔട്ട്ലെറ്റ് വഴിയുമാണ് വിൽപന നടക്കുന്നത്. ഡെനിം, വിവിഡ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. യഥാക്രമം 2.40 ലക്ഷം, 2.60 ലക്ഷം, 2.80 ലക്ഷം എന്നിങ്ങനെയാണ് വില. 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എൻജിനാണ് ഹാർഡിലി എക്സ് 440 നുള്ളത്.















