ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകാതെ തുടരുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസിന്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണ് എന്ന് ചോദ്യത്തിനുത്തരം നൽകുകയായിരുന്നു ഗെഹ്‌ലോട്ട്
കോൺഗ്രസ് പ്രസിഡന്റായ ഉടൻ സോണിയ ആദ്യം ചെയ്ത് തന്നെ മുഖ്യമന്ത്രിയാക്കിയെന്നാണ് ഗെഹ്‌ലോട്ടിന്റെ വാദം. വേണ്ടാ എന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രിയാക്കുകയായിരുന്നു എന്നും വേണ്ടാ എന്ന് വെച്ചാലും മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുൻപും ഗെഹ്‌ലോട്ട് സമാനമായി രീതിയിൽ പ്രതികരിച്ചിട്ടുണ്ട്.
‘കോൺഗ്രസ് പ്രസിഡന്റായി സോണിയ എത്തിയപ്പോൾ ആദ്യം എടുത്ത തീരുമാനം എന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു. അന്ന് ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല. പക്ഷേ എന്നെ മുഖ്യമന്ത്രിയാക്കി. എനിക്ക് ഈ സ്ഥാനം വേണ്ട എന്ന പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ ആ സ്ഥാനം എന്നെ വിട്ടുപോയില്ല. ഒരിക്കലും വിട്ടുപോകില്ല.’ – അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.















