ഇസ്ലാമാബാദ് : ഭീകരവാദത്തെ രഹസ്യമായി വളർത്തിയ പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാക് ക്രിക്കറ്റ് ടീമിലെ അരഡസനിലധികം പാക് കളിക്കാരാണ് പാലസ്തീന്റെ പതാകയ്‌ക്കൊപ്പം ‘അള്ളാഹു അവരെ സഹായിക്കൂ’ എന്നും കുറിച്ചിരിക്കുന്നത് .
പാക് ക്രിക്കറ്റ് ടീമിന് വേണ്ടി പാലസ്തീനെയും ഹമാസിനെയും ആദ്യം പിന്തുണച്ച് എത്തിയത് പാക് താരം മുഹമ്മദ് റിസ്വാനാണ്. ശ്രീലങ്കയ്‌ക്കെതിരായ വിജയത്തിന് ശേഷം മുഹമ്മദ് റിസ്‌വാൻ തന്റെ വിജയം ഗാസയ്‌ക്ക് സമർപ്പിച്ചിരുന്നു. കളിക്കാരിൽ പലരും ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ പാലസ്തീൻ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചത്.
മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മലും പാലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ അക്കൗണ്ടിൽ പാലസ്തീൻ പതാക പോസ്റ്റ് ചെയ്തു.അസ്ഹർ അലി, നോമൻ അലി, അമർ യാമിൻ, വസീം ജൂനിയർ, സൊഹൈൽ തൻവീർ, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ്, സാഹിബ്‌സാദ ഫർഹാൻ തുടങ്ങിയ പാക് ക്രിക്കറ്റ് താരങ്ങളും ഹമാസിന് പിന്തുണ അറിയിച്ചു.















