അടുത്തിടെ ചൊവ്വയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിന്റെ ഉറവിടം കണ്ടെത്തി നാസ ശാസ്ത്രജ്ഞർ. നാസയുടെ ഇൻസൈറ്റ് ലാൻഡറാണ് ചൊവ്വയിൽ ചലനമുണ്ടായത് കണ്ടെത്തിയത്. ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്. ചൊവ്വയിലുണ്ടായ ഈ ഭൂചലനം മാഗ്‌നിറ്റിയൂഡ് സ്‌കെയിലിൽ 4.7 ആയിരുന്നു രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടത്തിൽ ശാസ്ത്രജ്ഞർ കരുതിയിരുന്നത് ഉൽക്കയുടെ പതിച്ചതിന്റെ ആഘാതമായിരിക്കാം എന്നായിരുന്നു. എന്നാൽ തുടർന്നുള്ള പരിശോധനയിൽ ഇതിന് സമാനമായ യാതൊന്നും കണ്ടെത്താനായില്ല. ഇത് ചൊവ്വയിൽ തന്നെ നടക്കുന്ന ടെക്‌റ്റോണിക് പ്രവർത്തനമാണെന്ന് ശാസ്ത്രസംഘം കണ്ടെത്തി. ഗ്രഹത്തിനുള്ളിൽ ആഴത്തിലുണ്ടാകുന്ന മുഴക്കത്തെയാണ് ടെക്‌റ്റോണിക് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ചൊവ്വയെ കുറിച്ചുള്ള ആന്തരിക വിവരങ്ങൾ നൽകാൻ സഹായിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇൻസൈറ്റ് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മാർസ്‌ക്‌റ്റോണിക് ആണിത്. ഭൂമിയിൽ നിന്നും വ്യത്യസ്തമാണ് ചൊവ്വയിലുണ്ടാകുന്ന ചലനങ്ങൾ. 4.7 രേഖപ്പെടുത്തിയ ചലനം ചൊവ്വയിലെ തെക്കൻ അർദ്ധഗോളത്തിലെ അൽ-ഖാഹിറ വല്ലിസ് മേഖലയിലാണ് ഉണ്ടായത്. ഇൻസൈറ്റ് നിൽക്കുന്നിടത്ത് നിന്നും ഏകദേശം 1,200 മൈൽ അകലെയാണിത്. ഗ്രഹത്തിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് നാസ അറിയിച്ചു.