നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അഥവാ എൻഐടിയിൽ വിവിധ സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ മൂന്ന് ആണ് അവസാന തീയതി. ഓൺലൈൻ അപേക്ഷ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.nitc.ac.in സന്ദർശിക്കാവുന്നതാണ്.
സ്‌കീം ഒന്നിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവൺമെന്റ് ഫെലോഷിപ്പോട് കൂടിയുള്ള ബിരുദാനന്തര ബിരുദധാരികൾക്കുള്ള ഫുൾടൈം പിഎച്ചിഡി. ഫുൾ ടൈം ഫെലോഷിപ്പോട് കൂടി ഡയറക്ട് പിഎച്ച്ടി (ബിടെക്കിന് ശേഷം മികച്ച അക്കാദമിക് റെക്കോഡും ഗവേഷണ അഭിരുചിയുമുള്ളവർക്കാണ് യോഗ്യത.).
സ്‌ക്രീം രണ്ടിൽ സെൽഫ് സ്‌പോണൺസേർഡ് വിഭാഗത്തിൽ ഫുൾടൈം പിച്ച്ഡി. സ്‌കീം മൂന്നിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നോ സ്‌പോൺസർ ചെയ്യുന്ന വിദ്യാർത്ഥിക്കുള്ള ഫുൾടൈം പിഎച്ച്ഡിയാണിത്. സ്‌കീം നാലിൽ കോഴിക്കോട് എൻഐടിയിലെ സ്ഥിരം ജീവനക്കാർ അല്ലെങ്കിൽ ഫണ്ടഡ് റിസർച്ച് പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന റിസർച്ച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം.
സ്‌കീം അഞ്ചിൽ വ്യവസായ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നോ എക്‌സ്റ്റേണൽ പിഎച്ച്ഡി അഥവാ പാർട്ട് ടൈം പിഎച്ച്ഡി ചെയ്യാൻ ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്‌കീം ആറിൽ ബിരുദാനന്തര ബിരുദമില്ലാത്ത വ്യവസായ സ്ഥാപനത്തിൽ അല്ലെങ്കിൽ ആൻ ആൻഡ് ഡ ലാബുകളിൽ, മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാകുന്ന ഡയറക്ട് പിഎച്ച്ഡി.