ന്യൂഡൽഹി: പാകിസ്താൻ പതാകയ്‌ക്ക് മീതെ ഉയർന്ന് പൊങ്ങി ഭാരതത്തിന്റെ ത്രിവർണ പതാക. 418 അടി ഉയരമുള്ള ദേശീയ പതാക അട്ടാരി-വാഗാ അതിർത്തിയിലാണ് ഉയർന്നുപൊങ്ങിയത്. അമൃത്സറിൽ വെച്ച് നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി നിതിൻഗഡ്കരിയും പഞ്ചാബ് മുഖ്യമന്ത്രിയും ചേർന്ന് ഭാരതത്തിന്റെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക അനാവരണം ചെയ്തു. ഇന്ത്യ-പാക് അതിർത്തിയിൽ ഉയർന്നു പൊങ്ങിയ ത്രിവർണ പതാക, പാകിസ്താൻ പതാകയേക്കാൾ 18 അടി ഉയരമുള്ളതാണ്.
” ഇന്ന് എന്റെ ജീവിതത്തിലെ ഒരു സുദിനമാണ്. ഞാൻ ആദ്യമായി അട്ടാരി-വാഗാ അതിർത്തിയിൽ എത്തിരിക്കുന്നു. ഇവിടെ ഏറ്റവും ഉയരം കൂടിയ ഭാരതത്തിന്റെ ത്രിവർണ പതാക സ്ഥാപിക്കാൻ സാധിച്ചു. തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള അവസരമായി ഞാൻ കാണുന്നു. എനിക്കും ഒരുപാട് സന്തോഷമുണ്ട്. അതിർത്തികൾ കാക്കുന്ന സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി അറിയിക്കുന്നു.”- നിതിൻ ഗഡ്കരി അറിയിച്ചു.
Inaugurating the Highest National Flag of 418 fts at Attari Border, Punjab
https://t.co/lEJG79zqRb— Nitin Gadkari (@nitin_gadkari) October 19, 2023
“>
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കുന്നതിനായി 3.5 കോടി രൂപയാണ് നിക്ഷേപിച്ചത്. അട്ടാരി-വാഗാ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ പതാക കർണാടകയിലെ ബെലഗാവിയിലെ ദേശീയ പതാകയെക്കാൾ 57 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയായി ഇത് മാറുന്നു.