ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളായ ആമസോണും ഫ്ലിപ്പ്കാർട്ടും നടത്തിയ ഉത്സവകാല വിൽപ്പനയിൽ റെക്കോർഡ് വിൽപ്പന നടത്തി ഐഫോൺ. സെയിലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഐഫോൺ വിൽപ്പന ഏകദേശം 1.5 ദശലക്ഷം യൂണിറ്റ് ആയിട്ടുണ്ടെന്നാണ് സൂചന. ആമസോണിലും ഫ്ലിപ്കാർട്ടിലും വിറ്റുപോയതിൽ 80 ശതമാനവും 5ജി സ്മാർട്ട് ഫോണുകളാണ്.
ബിഗ് ബില്യൺ ഡേ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിങ്ങനെ പേരിട്ടിരിക്കുന്ന വിൽപനയിൽ ഐഫോൺ 14, ഐഫോൺ13, സാംസഗ് ഗാലക്‌സി എസ് 21 എഫ്ഇ, ഗാലക്‌സി എസ്23 എഫ്ഇ, ഐഫോൺ 12 എന്നീ മോഡലുകൾക്ക് ഉയർന്ന ഡിമാന്റായിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലും ഇവയായിരുന്നു. അതോടൊപ്പെം തന്നെ വിവോ, റിയൽമി, എന്നിവയ്‌ക്കും ആവശ്യക്കാർ കൂടുതലായിരുന്നു.















