പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതും എപ്പോൾ, എങ്ങിനെ.??
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതും എപ്പോൾ, എങ്ങിനെ.??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിന്റെ വെളിച്ചം പകരുന്ന കാലമാണ് നവരാത്രി. കേരളത്തിൽ ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പൂജവെപ്പ്. കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങൾ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഓരോ മനുഷ്യനും ജീവിതകാലം മുഴുവൻ ഒരു പഠിതാവും കൂടി ആയതു കൊണ്ട് മുതിർന്നവരും ഇതിൽ പങ്കാളികളാകുന്നു. അവർക്ക് ഗ്രന്ഥങ്ങൾ ദേവീസമക്ഷം പൂജ വെക്കാവുന്നതാണ്.

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുർഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്‌ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയിൽ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാൽ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടിൽ പൂജ വെക്കുമ്പോൾ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാൻ.

അഷ്ടമി കഴിഞ്ഞാൽ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുർഗ്ഗമാരിൽ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂർണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തൻ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയിൽ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തിൽ എത്താൻ ശ്രമിക്കണം. അതിനു ശേഷം പത്താം ദിവസം. അന്നാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങൾ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊർജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുർഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.

ഈ വർഷം കേരളത്തിൽ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് ഒക്ടോബർ 21ന് (കൊല്ലവർഷം 1199 തുലാം 04) ശനിയാഴ്ച രാത്രി 09.54നാണ് . പൂജ വയ്‌ക്കേണ്ടത് അഷ്ടമി തിഥിയുള്ള വൈകുന്നേരമാണ്. അതായത് ഒക്ടോബർ 22 ഞായറാഴ്ച (തുലാം 05 ) വൈകുന്നേരമാണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരം 05 .14 മുതൽ 07.38 വരെ പൂജ വയ്‌ക്കാം.

വിദേശരാജ്യങ്ങളിൽ അതാത് സഥലത്തെ അസ്തമയം കണക്കാക്കി വേണം പൂജ വെക്കാൻ. എപ്പോൾ പൂജ വെച്ചാലും അപ്പോൾ മുതൽ വിജയദശമി വരെ പൂർണ്ണ വ്രതത്തിൽ ആയിരിക്കണം. ദീക്ഷയോ പഠനമോ പാടില്ല.തുലാം 06 , ഒക്ടോബർ 23 തിങ്കളാഴ്ചയാണ് ആയുധ പൂജ.

ഒക്ടോബർ 23ന് തിങ്കളാഴ്ച വൈകിട്ട് 5 . 50 മുതൽ ദശമി തുടങ്ങും. അതോടെ വിജയ ദശമി ആയെങ്കിലും, പൂജയെടുക്കേണ്ടത് പിറ്റേദിവസം രാവിലെ ഉഷ പൂജക്ക് ശേഷമാണ്. വീടുകളിൽ പുസ്തകം പൂജവെച്ചിരിക്കുന്നവരും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെയോ ദേശ ദേവതയുടെയോ ഉഷഃപൂജക്കു ശേഷം പൂജയെടുപ്പ് നടത്താവുന്നതാണ്.

ഇപ്പോൾ ബുധമൗഢ്യം ഉള്ള കാലമാണ്. പക്ഷെ വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. ദശമി തിഥിയിലെ ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്.

പൂജ വെക്കേണ്ടതെങ്ങിനെ

സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ ഒക്ടോബർ 22 ഞായറാഴ്ച (തുലാം 05 )വൈകുന്നേരം വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം 05 .14 മുതൽ 07.38 വരെ പൂജ വയ്‌ക്കാം. വീട്ടിൽ എല്ലാവരും ശുദ്ധി പാലിക്കണം. പൂജവെക്കേണ്ടത് സരസ്വതീ ദേവിയുടെ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്പിലായിരിക്കണം. ചിത്രത്തിൽ പുതിയ മാല ചാർത്തിയാൽ നല്ലത്. അഞ്ച് തിരിയിട്ട് നെയ്യൊഴിച്ച നിലവിളക്ക് കത്തിക്കണം. ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി എന്നിവരെ പൂജവെക്കുന്നതിനു മുൻപായി ധ്യാനിക്കണം.

പൂജക്ക് സമർപ്പിക്കുന്ന ഗ്രന്ഥങ്ങൾ പട്ട് വിരിച്ച് സമർപ്പിക്കുക. ശുദ്ധമായ കർപ്പൂരം ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാർത്ഥിക്കുക.
മഹാനവമി ദിവസമായ 2023 ഒക്ടോബർ 23 ന് മൂന്ന് നേരം വിളക്ക് കത്തിക്കണം.സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം .പൂജ വച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്,പുതിയ വിദ്യ തുടങ്ങരുത്. പൂജ വെച്ചിരിക്കുമ്പോൾ സ്തുതികൾ പുസ്തകം നോക്കി വായിക്കാം
ഒക്‌ടോബർ 24 ന് പൂജയെടുക്കാം. വിളക്ക് കത്തിച്ച് വച്ച് മുകളിൽ പറഞ്ഞ ദേവതകളെയും പ്രാർത്ഥിച്ച ശേഷം പൂജയെടുക്കാം.

പൂജയെടുക്കുന്ന വിദ്യാർത്ഥികൾ നിലത്തോ അരിയിലോ “ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതി, മേൽപ്പറഞ്ഞ ദേവതകളെ പ്രാർത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം.കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.
ഇപ്പോൾ ബുധമൗഢ്യം ഉള്ള കാലമാണ്. ഒക്ടോബർ 23 തിങ്കളാഴ്ച ബുധ മൗഢ്യം രാവിലെ 7 .52 മുതൽ 10 .08 വരെയാണ്. പക്ഷെ വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. “ദശമി തിഥിയിലെ” ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്.അഥവാ സമയം നോക്കണം എന്ന് നിര്ബദ്ധമുള്ളവർക്ക് ബുധമൗഡ്യം ഒഴികെയുള്ള ഏത് സമയവും തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാരംഭത്തിന് ശേഷം കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിനോ ഗുരുസ്ഥാനീയർക്കോ ദക്ഷിണ നൽകണം.

ദുർഗ്ഗാഷ്ടമി മുതൽ താഴെപ്പറയുന്ന ധ്യാനങ്ങൾ, ഗായത്രി എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.

ഗണപതി
“വക്രതുണ്ഡ മഹാ-കായ
സൂര്യ-കോടി സമപ്രഭഃ
നിർവിഘ്‌നം കുരു മേ ദേവ
സർവാ-കാര്യേഷു സർവദാ ”

വേദവ്യാസ ഗായത്രി

ഓം പൂർണ്ണജ്ഞാനായ വിദ്മഹേ ।
പൂർണ്ണാനന്ദായ ധീമഹി ।
തന്നോ വ്യാസഃ പ്രചോദയാത് ॥

സരസ്വതീവന്ദനം

മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി

സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യൈ നമഃ

ഗായത്രി

ഓം ഭൂർ ഭുവഃ സ്വഃ
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്

സരസ്വതീ ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്

സരസ്വതീ സ്തുതി

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ

ദക്ഷിണാമൂർത്തീ സ്തുതി

“ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ ”

ദക്ഷിണാമൂർത്തീ ഗായത്രി

ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത്

Tags: VidyarambhamAyudhapuja
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

Latest News

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies