യുപിഐ പെയ്‌മെന്റുകളെയാണ് ഇന്ന് അധികം ആളുകളും ആശ്രയിക്കുന്നത്. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നതിനാൽ തന്നെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് വളരെ പെട്ടെന്ന് തന്നെ ജനപ്രീയമായി. മുമ്പ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ മുഖേന പണമടയ്‌ക്കാനോ യുപിഐ ഇടപാടുകൾ നടത്താനോ സാധിച്ചിരുന്നില്ല. അടുത്തിടെയാണ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യൂആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിക്കുന്നത്. എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പെയ്‌മെന്റുകൾക്കായി റൂപെ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിരുന്നു.
ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം വിപണിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. നിലവിൽ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ഉൾപ്പെടുത്തി പെയ്‌മെന്റുകൾക്കായി ഉപയോഗിക്കാനാകും.
യുപിഐയും റൂപേ ക്രെഡിറ്റ് കാർഡും ബന്ധിപ്പിക്കുന്നതിന്റെ നേട്ടങ്ങൾ…
- ലളിതമായി ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. ബില്ലുകൾ എളുപ്പത്തിൽ അടയ്‌ക്കാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും സഹായകമാണ്.
- തത്സമ പ്രോസസിംഗ് ശേഷിയുള്ളതിനാൽ ഇടപാടുകൾ വേഗത്തിലാക്കാം. ക്രെഡിറ്റ് കാർഡ് ഫണ്ടുകൾ ഉപയോഗിച്ച് തൽക്ഷണം പെയ്‌മെന്റുകൾ നടത്താനാകും. അടിയന്തര സാഹചര്യങ്ങളിൽ ഉപകാരപ്രദമാണ്.
- ഇടപാടുകൾ നടത്തുമ്പോൾ ക്യാഷ് ബാക്കും മറ്റ് റിവാർഡുകളും ലഭിക്കുന്നു. നിരവധി ആനുകൂല്യങ്ങളാണ് യുപിഐ ഇടപാടിലൂടെ ലഭ്യമാകുന്നത്.
- സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സഹായകമാണ്. ചിലവുകൾ വിലയിരുത്തി പരിധി നിശ്ചയിക്കാൻ സഹായകമാണ്.
- ഓൺലൈൻ ഷോപ്പിംഗുകൾ എളുപ്പത്തിലാക്കുന്നു. സുരക്ഷിതമായ പെയ്‌മെന്റുകൾക്കും വഴിയൊരുക്കുന്നു.
റൂപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി എങ്ങനെ ലിങ്ക് ചെയ്യാം…
- ആപ്ലിക്കേഷൻ പ്രവർത്തന ക്ഷമമാക്കുന്നതിന് യൂപിഐ ഡൗൺലോഡ് ചെയ്യുക
- യുപിഐ പ്രൊഫൈൽ സൃഷ്ടിക്കുക
- ഉപയോക്താവിന്റെ പേര്, കാർഡ് നമ്പർ, സിവിവി എന്നിവയ്‌ക്കൊപ്പം ക്രെഡിറ്റ് കാർഡിന്റെ അവസാന ആറക്കങ്ങൾ രേഖപ്പെടുത്തി ലിങ്ക് ചെയ്യുക.
- യുപിഐയിൽ ലഭിക്കുന്ന അപേക്ഷ ഉപയോക്താവിന്റെ കാർഡ് വിശദാംശങ്ങളുമായി യോജിക്കുന്നതാണോ എന്ന് ബാങ്കുമായി പരിശോധിക്കും.
- ശേഷം രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപി ലഭിക്കും.















