എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി മയക്കുമരുന്ന് പിടികൂടി പോലീസ്. 95 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെടുത്തത്. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎ പിടികൂടി. എംഡിഎംഎ വിൽപ്പനയ്‌ക്ക് എത്തിച്ച കലൂർ സ്വദേശി പിന്റു തോമസിനെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ തമ്മനം സ്വദേശി സോബിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. തയ്യൽക്കടയുടെ മറവിലായിരുന്നു സോബിന്റെ ലഹരി വിൽപ്പന.















