ടെൽഅവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സജ്ജമായി ഇസ്രായേൽ നാഷണൽ സൈബർ സിസ്റ്റം. സൈബർ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെയും പൊതു സംഘടനകളെയും സംരക്ഷിക്കുന്നതിനാണ് ഇസ്രായേൽ സൈബർ സിസ്റ്റം പ്രവർത്തിക്കുന്നത്.
സൈബർ മേഖലയിൽ പ്രതിരോധ സഹായം വാഗ്ദാനം ചെയ്യുന്ന കമ്പനികളെ പ്രതിരോധ സംഘടനകളുമായി നാഷണൽ സൈബർ സിസ്റ്റം ബന്ധിപ്പിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൈബർ പ്രതിരോധ മേഖലയിലെ കമ്പനികൾ മറ്റ് സഹ സ്ഥാപനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.