ഇറാൻ പ്രസിഡന്റ് ചാരമായതിൽ സന്തോഷമെന്ന് ഒരു കൂട്ടം പൗരന്മാർ; Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാൻ പ്രസിഡന്റ് ചാരമായതിൽ സന്തോഷമെന്ന് ഒരു കൂട്ടം പൗരന്മാർ; Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഷിയാ രാജ്യത്തെ ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവരുന്നത്.

To the US government, EU, and the free world:

Do not express condolences to the thousands of victims of Ebrahim Raisi. Instead, express your support for the people of Iran.
Your condolences only pour salt on the wounds of the oppressed.
It is no surprise to see the world’s… pic.twitter.com/m5nNMl25zG

— Masih Alinejad 🏳️ (@AlinejadMasih) May 20, 2024

ആരെങ്കിലും രക്ഷപ്പെടുമോയെന്നോർത്ത് എല്ലാവരും ആശങ്കപ്പെട്ട ഒരേയൊരു അപകടവാർത്ത ഇതാണെന്ന് ഇറാനിയൻ-അമേരിക്കൻ മാദ്ധ്യമപ്രവർത്തകയായ മാസിയ അലിനേജാദ് എക്സിൽ കുറിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാനിയൻ സാമൂഹ്യപ്രവർത്തകയുടെ പോസ്റ്റ്. “Happy World Helicopter Day!” എന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹെലികോപ്റ്റർ അപകടം സംഭവിച്ചെന്ന വിവരം പുറത്തുവന്നതോടെ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥനകൾ നടത്താൻ ടെഹ്റാനിലെ പ്രധാന സ്ക്വയറുകൾക്ക് സമീപം നൂറുക്കണക്കിന് ഇറാനിയൻ പൗരന്മാർ ഒത്തുകൂടിയതിനിടെയാണ് ഒരുവിഭാ​ഗം ഇറാനിയൻ പൗരന്മാർ വാർത്ത ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. കേരളത്തിലടക്കം പലയിടത്തും ഇറാൻ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥനകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴാണ് അപകടത്തെ പരിഹസിച്ചും തമാശയായി ചിത്രീകരിച്ചും ഇറാനിയൻ പ്രവാസികളുടെ ട്രോളുകൾ സമൂഹമാദ്ധ്യമത്തിൽ ഉയർന്നത്.

എന്തുകൊണ്ട് റെയ്സിയുടെ മരണവാർത്ത ആഘോഷമാക്കുന്നു?

ടെഹ്റാന്റെ കശാപ്പുകാരൻ എന്ന് പലരും വിശേഷിപ്പിക്കുന്ന നേതാവ് കൂടിയായിരുന്നു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇബ്രാഹിം റെയ്സി. ഇറാന്റെ പ്രതീകമായിരുന്നു അയാൾ. സുപ്രീം ലീഡറായ അലി ഖാമനേയിയുടെ അടുത്ത അനുയായി കൂടിയായിരുന്ന റെയ്സി അടുത്ത സുപ്രീം ലീഡറാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഹിജാബ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട നേതാവെന്ന ഖ്യാതിയും റെയ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇറാനിലെ സദാചാര പൊലീസിനെ കെട്ടഴിച്ചുവിട്ടതും റെയ്സിയായിരുന്നു. ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരെ രാജ്യമെമ്പാടും ഉടലെടുത്ത പ്രതിഷേധങ്ങളെ അടിച്ചമർത്തി ആയിരക്കണക്കിന് പേരെ ജയിലിലടച്ച റെയ്സിക്കെതിരെ വിമർശനം രൂക്ഷമായി. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മെഹ്സാ അമിനിയെന്ന യുവതി സദാചാര പൊലീസിന്റെ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും റെയ്സിയെ കരിനിഴലിൽ ആഴ്‌ത്തി. അതിനാൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്സി കത്തി ചാരമായപ്പോൾ മെഹ്സാ അമിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒരുവിഭാ​ഗം ആക്ടിവിസ്റ്റുകൾ അപകടത്തെ ആഘോഷിക്കുന്നത്.

Tags: IRAN PRESIDENTEbrahim Raisi
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies