മദ്ധ്യപ്രദേശിന്റെ മകന്‍ എന്ന് വിശേഷിപ്പിച്ചു; – പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് അംജത് അലി ഖാൻ

Published by
Janam Web Desk

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് സരോദ് വാദകന്‍ അംജത് അലി ഖാന്‍. മോദിയുടെ പ്രസംഗത്തില്‍ തന്നെ മദ്ധ്യപ്രദേശിന്റെ മക്കളില്‍ ഒരാളെന്ന് വിശേഷിപ്പിച്ചതിനായിരുന്നു സരോദ് വാദ വിദഗ്ധൻ അദ്ദേഹത്തിന് നന്ദിയറിച്ച് രം​ഗത്തെത്തിയത്. ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സിന്ധ്യ സ്കൂളിന്റെ 125ാം വാര്‍ഷികാഘോഷത്തില്‍ മോദി പങ്കെടുത്തിരുന്നു. തുടർന്ന് പരിപാടിക്കിടെ സംസാരിക്കവേയായിരുന്നു മോദി ഗ്വാളിയോറിന്റെ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന പ്രതിഭകളില്‍ ഒരാളായി സരോദ് വാദ വിദഗ്ധന്‍ അംജത് അലി ഖാന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചത്. ഇതിനു പിന്നാലെ എക്സിലൂടെ സരോദ് വാദകന്‍ തന്നെയാണ് മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ച് വിവരം പ്രേക്ഷകരെ അറിയിച്ചത്.

”സെൻ എന്ന വിശുദ്ധ സംഗീതജ്ഞൻ ജനിച്ച മദ്ധ്യപ്രദേശിലാണ് ഞാൻ ജനിച്ചതെന്നോർക്കുമ്പോൾ ആത്മീയമായി ഉയർച്ച തോന്നുന്നു. എന്നെ മദ്ധ്യപ്രദേശിന്റെ പുത്രന്മാരിൽ ഒരാളായി പരാമർശിച്ചതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് എന്റെ അഗാധമായ നന്ദി.”- അംജത് അലി എക്സിൽ കുറിച്ചു. അംജത് അലി ഖാന്റെ ഈ ട്വീറ്റ് മൂന്ന് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തിന്റെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അംജത് അലിഖാന്‍ നന്ദി അറിയിക്കുകയും തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടുകയുമായിരുന്നു. മോദി ഈ പ്രസംഗത്തില്‍ ഗ്വാളിയോറില്‍ നിന്നുള്ള പ്രതിഭകളെ ഓര്‍മ്മിക്കുകയും ഇവരെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ മോദി ഋഷി ഗോള്‍പാ, സംഗീത സാമ്രാട്ടായ താന്‍സെന്‍, മഹദ് ജി സിന്ധ്യ, രാജാമതാ വിജയരാജെ സിന്ധ്യ, അടല്‍ ബിഹാരി വാജ്പേയി മുതല്‍ അംജത് അലിഖാന്‍ വരെ ഗ്വാളിയോറിന്റെ മണ്ണ് എപ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരെ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു.

Share
Leave a Comment