തിരുവനന്തപുരം: തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 45,080 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,635 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി കുതിപ്പ് തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്.