ന്യൂഡൽഹി: ഇതിഹാസ സ്പിന്നർ താരം ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹം ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
ഇതിഹാസ സ്പിന്നറും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായി ബിഷൻ സിംഗ് ബേദിയുടെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾക്ക് പുറമെ ബൗളിംഗിൽ തന്ത്രപരമായ നീക്കങ്ങൾ നയിക്കുന്നതിലും അദ്ദേഹം മാസ്റ്റർ ആയിരുന്നു. ഇക്കാരണങ്ങളാൽ തന്നെ നമ്മുടെയൊക്കെ ഓർമ്മകളിൽ എന്നും അദ്ദേഹം ജീവിക്കുമെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ഇന്ത്യൻ ക്യാപ്റ്റനായി സേവനം അനുഷ്ടിച്ച ഇതിഹാസ സ്പിന്നർ താരം ബിഷൻ സിംഗ് ബേദി ദീർഘനാളായി അസുഖ ബാധിതനായിരുന്നു. 77-ാം വയസിലായിരുന്നു അന്ത്യം.