ന്യൂഡൽഹി : ഹമാസ് ഭീകരർക്ക് പിന്തുണയുമായി ഇസ്രായേൽ എംബസിയ്ക്ക് മുന്നിലെത്തിയ എസ്എഫ്ഐ പ്രവർത്തകരെ തുരത്തിയോടിച്ച് പോലീസ് . ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമാണ് പലസ്തീൻ അനുകൂല പ്രകടനം നടത്താനെത്തിയത് . ഇവരിൽ പലരെയും എപിജെ അബ്ദുൾ കലാം റോഡിൽ പോലീസ് തടഞ്ഞു. ഇസ്രായേൽ -പാലസ്തീൻ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു.
അതിനു പിന്നാലെയാണ് എസ് എഫ് ഐ പാലസ്തീൻ പതാകയുമായി ഇസ്രായേൽ എംബസിയ്ക്ക് മുന്നിൽ പ്രകടനത്തിനെത്തിയത് . നേരത്തെ ബീഹാറിലും കൊൽക്കത്തയിലും പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
ഒക്ടോബർ 13 ന് ബീഹാറിൽ നടന്ന മാർച്ചിൽ പ്രതിഷേധക്കാർ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും സമാനമായ പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇസ്രയേലിന്റെ പതാകയും കത്തിച്ചു. കൊൽക്കത്തയിൽ ഒക്ടോബർ 12ന് സാമൂഹിക പ്രവർത്തകനായ മുഹമ്മദ് കമറുജ്ജമാന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ യുവജന ഫെഡറേഷൻ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400-ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.