മുംബൈ: മുന്‍ ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും അവരുടെ മകനും മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചു. കാണ്ടിവ്ലിയിലെ ഒമ്പത് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ദാരുണ മരണം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുന്‍ താരം പോള്‍ വാല്‍ത്തട്ടിയുടെ സഹോദരി ഗ്ലോറി റോബര്‍ട്‌സ്(43) മകന്‍ ജോഷ്വാ എന്ന എട്ടുവയസുകാരനുമാണ് മരിച്ചത്.
വാല്‍ത്താട്ടിയും അപകടം നടക്കുമ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഇവരുടെ ഫ്‌ളാറ്റുകള്‍ നാലാം നിലയിലായിരുന്നു. ഫ്‌ളാറ്റ് നമ്പര്‍ 121 ലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സൂചന. ജോഷ്വായെയും ഗ്ലോറിയെയും പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്ലോറിയുടെ ഭര്‍ത്താവ് നോയലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു,
കിടപ്പിലായ മാതാപിതാക്കളെ കാണാനാണ് ഗ്ലോറി സ്‌കോട്‌ലന്‍ഡില്‍ നിന്നെത്തിയത്. അപകടം നടക്കുമ്പോള്‍ വാല്‍ത്താട്ടിയുടെ കുടുംബം മുഴുവനും കെട്ടിടത്തിലുണ്ടായിരുന്നു. വാല്‍ത്താട്ടിയും ഭാര്യയും മക്കളുമായി താഴത്തെ നിലയിലേക്ക് ഇറങ്ങിയെങ്കിലും ഗ്ലോറിയും മകനും രണ്ടു ജോലിക്കാരും തീപിടിത്തില്‍പെടുകയായിരുന്നു.
ഇവര്‍ക്ക് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ സാധിക്കാത്ത വിധം കോണിപ്പടിയിലും തീപിടിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാരും ഗുരുതരാവസ്ഥയിലാണ്.രാജസ്ഥാന്‍ റോയല്‍സിനും പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനും കളിച്ചിട്ടുള്ള താരമാണ് പോള്‍ വാല്‍ത്താട്ടി.