ചണ്ഡിഗഡ്: ഹരിയാനയിലെ 19 കാരനായ ഗുണ്ടാ നേതാവിന് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. യോഗേഷ് കദ്യാന് എന്ന യുവാവിനാണ് നിരവധി ക്രിമിനൽ കേസുകൾ ചുമത്തിയിരിക്കുന്നത്. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന, ആയുധ നിയമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാള്‍ ഭാരതത്തിൽ നിന്ന് രക്ഷപ്പെട്ട് യുഎസില്‍ അഭയം പ്രാപിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ രാജ്യം വിട്ടതായി എൻഐഎ വിശദമാാക്കിയിരുന്നു. ഇത്തരത്തിൽ ഭാരതത്തിൽ നിന്നും യോഗേഷും രാജ്യം വിട്ടെന്നാണ് സംശയം. ഹരിയാനയിലെ ഝാജര്‍ ജില്ലയില ഭേരി ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശമെന്നാണ് റെഡ് കോർണർ നോട്ടീസിൽ പറയുന്നത്.
ക്രിമിനല്‍ ഗൂഡാലോചന, കൊലപാതക ശ്രമം, ഒരേ ലക്ഷ്യത്തോടെ പലര് കൂടിച്ചേര്‍ന്നുള്ള ഇടപെടലുകള്‍, ആയുധം കയ്യില്‍ വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നുമാണ് കേസ്. നിലവിൽ ഇന്റർപോൾ 6879 പേർക്കെതിരെ നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതില്‍ 202 പേരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.