പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ് . എഐ സപ്പോർട്ടോടു കൂടിയ ഫീച്ചറുകളാണ് ഗൂഗിൾ മാപ്പിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകളുടെ ഇമ്മേഴ്സീവ് വ്യൂവും, എളുപ്പത്തിൽ കണ്ടെത്താവുന്ന ഡ്രൈവിംഗ് ദിശകളും, മാപ്പിലെ ഗൂഗിൾ ലെൻസ്, ഈവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുനത്. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്.
ആംസ്റ്റർഡാം, ബാഴ്സലോണ, ലണ്ടൻ, ലോസ് ആഞ്ചൽസ്, മിയാമി, ന്യൂയോർക്ക്, പാരീസ്, സാൻ ഫ്രാൻസിസ്‌കോ തുടങ്ങി തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഇമ്മേഴ്സീവ് വ്യൂവ്അ വതരിപ്പിക്കുന്നത്. ഒരു സ്ഥലം സന്ദർശിക്കുന്നതിന് മുൻപ് തന്നെ യാത്രക്കാർക്ക് ആ സ്ഥലത്തിന്റെ ത്രീഡി വ്യൂ കാണാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ആഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാകും.
കൂടാതെ മാപ്പിലെ ഗൂഗിൾ ലെൻസിലും എഐ സപ്പോർട്ട് കൊണ്ട് വരുന്നു, ഈ എഐയും ഓഗ്മെന്റഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് അവരുടെ ചുറ്റുമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. ഫോണിന്റെ സ്‌ക്രീനിൽ അടുത്തുള്ള എടിഎം, ട്രാൻസിറ്റ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവയെ കുറിച്ചും പുതിയ റോഡുകൾ, ജലസ്രോതസ്സുകൾ, സസ്യങ്ങൾ എന്നിവയെ കുറിച്ച് അറിയാനും ഇത് സഹായിക്കും.















