കൊച്ചി: സിനിമ റിവ്യൂമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുവാൻ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബർ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെടുന്നു.
സിനിമകളെ നിരൂപണത്തിലൂടെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം 25 ന് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകനായ ഉബൈനിയാണ് കേസ് നൽകിയത്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ഒമ്പത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണത്തിന് വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.















