ഇന്ത്യ ഓണ്‍ ഫയര്‍ ഇംഗ്ലണ്ട് ഓണ്‍ എയര്‍..! ആറാം വിജയത്തോടെ ഒന്നാം സ്ഥാനം തിരികെപിടിച്ച് നീലപ്പട; നാണംകെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചാമ്പ്യന്മാര്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ഓണ്‍ ഫയര്‍ ഇംഗ്ലണ്ട് ഓണ്‍ എയര്‍..! ആറാം വിജയത്തോടെ ഒന്നാം സ്ഥാനം തിരികെപിടിച്ച് നീലപ്പട; നാണംകെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചാമ്പ്യന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 09:31 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സ്റ്റമ്പുകള്‍ മൂളി പറന്നു…ഇംഗ്ലണ്ടിന്റെ തലയും വാലും അരിഞ്ഞ് ത്രസിപ്പിക്കുന്ന വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. ബൗളിംഗ് യൂണിറ്റ് ഒന്നാകെ മിന്നിച്ച മത്സരത്തില്‍ ഇന്ത്യയുടെ വിജയം 100 റണ്‍സിനായിരുന്നു. പേസ് കൊടുങ്കാറ്റായ ഷമിയാണ് ഇംഗ്ലണ്ട് നിരയുടെ ആണിക്കല്ലിളക്കിയത്. ബുമ്രയും കണിശതോയടെ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര ചീട്ടുകൊട്ടാരം പോലെ വീണു. ഫലം അഞ്ചാം തോല്‍വിയോടെ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനം.34.5 ഓവറില്‍ 129 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി.

പേസര്‍മാര്‍ തുടങ്ങിവച്ച ആക്രമണം പിന്നീട് സ്പിന്നര്‍മാര്‍ ഏറ്റെടുത്തു. ലക്‌നൗവില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ വെള്ളം കുടിച്ചു നിന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കൂടാരം കയറുക മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ജോലി. നാലുവിക്കറ്റുമായി ഷമി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി ബുമ്രയും ഉറച്ച പിന്തുണ നല്‍കി. കുല്‍ദീപ് യാദവിന് രണ്ടും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.

ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അത് 4.5 ഓവറു വരെയെ കാത്തുസൂക്ഷിക്കാനായുള്ളു. 16 റണ്‍സില്‍ നില്‍ക്കെ ഡേവിഡ് മലാന്റെ കുറ്റിത്തെറിപ്പിച്ച് ബുമ്രയാണ് ഇന്ത്യയുടെ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ഷമി തീക്കാറ്റായി. ജോ റൂട്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. പിന്നാലെ സ്റ്റോക്‌സിന്റെ സ്റ്റമ്പിളക്കി ഷമി നയം വ്യക്തമാക്കി. 9-ാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയുടെയും കുറ്റി പിഴുതി ഇംഗ്ലണ്ടിന്റെ മുന്‍നിരയെ ഷമി കൂടാരം കയറ്റി. ക്യാപ്ടന്‍ ബട്‌ലറിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് അയച്ചു. 23 പന്തില്‍ പത്തു റണ്‍സായിരുന്നു സമ്പാദ്യം. അഞ്ചോവര്‍ എറിഞ്ഞ ഷമിയ 2 മെയഡനും മൂന്ന് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ വിട്ടു നല്‍കിയത് വെറും അഞ്ചു റണ്‍സായിരുന്നു.

രണ്ടുവിക്കറ്റുമായി ബുമ്രയും ഒരു വിക്കറ്റുമായി കുല്‍ദീപും ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞുമുറക്കി. റണ്ണെടുക്കാന്‍ പാടുപ്പെട്ടവര്‍ വിക്കറ്റ് കളയാന്‍ തിടുക്കം കൂട്ടുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (14), ഡേവിഡ് മലാന്‍ (16), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ്(0), ജോസ് ബട്‌ലര്‍ (10), മോയിന്‍ അലി (15) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.27 റൺസെടുത്ത ലിവിംഗ്സ്റ്റണാണ് ടോപ്പ് സ്കോറർ

Tags: worldcupWC2023
Share
Tweet
SendShare

More News from this section

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies