രോഗത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നതായി അല്‍ഫോണ്‍സ് പുത്രന്. പൃഥ്വിരാജ്-നയന്‍താര ചിത്രം ഗോള്‍ഡിന്റെ പരാജയം അല്‍ഫോണ്‍സിനെ വല്ലാതെ ബാധിച്ചിരുന്നു. സോഷ്യല്‍ മീഡയയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരം ആരാധകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം രോഗത്തെപ്പറ്റി വിവരം പങ്കുവച്ച പോസ്റ്റ് താരം തന്നെ പിന്നീട് ഡിലീറ്റ് ആക്കിയിരുന്നു. ഇതിന്റെ കാരണവും വ്യക്തമല്ല.
ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അല്‍ഫോണ്‍സ് കുറിക്കുന്നു. ആര്‍ക്കും ഭാരമാകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
‘ഞാന്‍ എന്റെ തിയറ്റര്‍, സിനിമ കരിയര്‍ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഭാരമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഷോര്‍ട്ട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാന്‍ തുടരും. ഒടിടി വരെ ചിലപ്പോള്‍ അതുചെയ്യും.
സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. പക്ഷേ വേറൊരു മാര്‍ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍, സിനിമയിലെ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തിലും സംഭവിക്കും’, എന്നാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Alphonse Puthren is going to stop his Cinema theatre career…!!
Shocking note from one of the most famous Mollywood directors of current generation… 💔 pic.twitter.com/Cc2zVDJRLJ
— AB George (@AbGeorge_) October 30, 2023
“>