ഇംഗ്ലണ്ടിനെ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്സിതാന് മുന്‍ താരം വസീം അക്രം. ബുമ്ര തന്നെക്കാളും മികച്ച ബൗളറാണെന്നും ലോകത്ത് ഇപ്പോള്‍ കളിക്കുന്ന ബൗളര്‍മാരില്‍ ഏറ്റവും മികച്ച പേസറും ബുമ്രയാണെന്നുമാണ് താരത്തിന്റെ പ്രശംസ.
”ബുമ്രയുടെ ബൗളിംഗ് മനോഹരമാണ്. ഇടംകൈയ്യന്മാര്ക്ക് അദ്ദേഹത്തെ കളിക്കാനാകുന്നില്ല. അദ്ദേഹം ബാറ്റര്‍മാരെ നിരന്തരം സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്”
”ആദ്യ ഓവര്‍ മുതല്‍ ബുമ്ര ബൗളിംഗ് ഇന്‍സ്വിംഗുകളും ഔട്ട്സ്വിംഗുകളും എറിയുന്നു.
അവന്റെ ലൈനും ലെങ്തും സീം പൊസിഷനുകളും ബാറ്റര്‍മാര്‍ക്ക് പ്രായസകരമാണ്. ഇഷ്ടാനുസരണം യോര്‍ക്കറുകളും എറിയാനാകുന്നതും അവനെ വ്യത്യസ്തനാക്കുന്നു. അവനാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍. എല്ലാവരുടെയും മുകളില്‍..
”ബുമ്രയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമാണ് പ്രതിവിധി. അതിന് അദ്ദേഹത്തിന്റെ സ്പൈക്ക്സ് മോഷ്ടിച്ചു കൊണ്ടു പോയി അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാക്കേണ്ടി വരും.” അക്രം പറഞ്ഞു.
“Bumrah definitely got Better control with the new ball than myself” this praise is very special, Jassi 🐐🥳 pic.twitter.com/lO1QG4o7vn
— mon (@4sacinom) October 30, 2023
“>