മെസിയല്ലാതാര്...! ലോക ഫുട്‌ബോളിലെ 'എട്ടാം' അത്ഭുതം; ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ദി ഓറില്‍ മുത്തമിട്ട് ലോകജേതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെസിയല്ലാതാര്…! ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ദി ഓറില്‍ മുത്തമിട്ട് ലോകജേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:21 am IST
FacebookTwitterWhatsAppTelegram

പാരീസ്: ലോക ഫുട്‌ബോളിലെ എട്ടാം അത്ഭുതം ആരെന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി… മെസി ലയണല്‍ മെസി, മെസിയല്ലാതാര്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിംഗ് ഹാലണ്ടിനെ പിന്നിലാക്കി കരിയറിലെ എട്ടാം ബാലന്‍ ദി പുരസ്‌കാരം സ്വന്തമാക്കി വിശ്വകിരീട ജേതാവ്. ഇതോടെ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായമേറിയ താരമെന്ന ഖ്യാതിയും അര്‍ജന്റൈന്‍ താരത്തിന്റെ പേരിലായി.36-ാം വയസിലാണ് താരത്തിന്റെ പുരസ്‌കാര നേട്ടം. ഖത്തറില്‍ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയ നേടിയ ലോകകിരീടമാണ് താരത്തിന് തുണയായത്. കരിയറില്‍ ഇനി മെസി നേടാത്ത പുരസ്‌കാരങ്ങളുടെ പട്ടിക ശൂന്യമെന്ന് വേണം പറയാന്‍. ഡേവിഡ് ബെക്കാമാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി.30 അംഗ നോമിനേഷന്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ലയണല്‍ മെസിക്കും എര്‍ലിംഗ് ഹാലണ്ടിനുമായിരുന്നു. എങ്കിലും ഫാബ്രിസോ റൊമാനോ അടക്കമുള്ളവര്‍ മെസി എട്ടാം തവണയും ബാലന്‍ ദി ഓര്‍ നേടുമെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു.

2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലായിരുന്നു ഏഴ് പുരസ്‌കാരനേട്ടങ്ങളും. അഞ്ചുതവണ രണ്ടാം സ്ഥാനത്തെത്തിയ മെസി തന്നെയാണ് പുരസ്‌കാരം നേടിയ ഏക അര്‍ജന്റൈന്‍ താരവും.പി.എസ്.ജി.ക്കുവേണ്ടി 2022-23 സീസണില്‍ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയ മെസ്സി, പിന്നീട് ഇന്റര്‍ മയാമിക്കുവേണ്ടി ലീഗ്സ് കപ്പ് ട്രോഫിയും നേടി. സീസണിലെ 55 കളിയില്‍ 32 ഗോളുമടിച്ചു. ലോകകപ്പില്‍ അര്‍ജന്റീനയെ കിരീട ജേതാക്കളായ മെസി, ഏഴ് ഗോളടിച്ച് മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും മെസിക്കായിരുന്നു.അതേസമയം അവസാന സീസണില്‍ 52 ഗോളടിച്ച ഹാലണ്ടിന്റെ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ട്രെബിള്‍ കിരീടം നേടിയത്.

 

 

🚨Watch: They did it, they gave him the standing ovation. Lionel Messi leaves Europe as the king of Football 👑🐐✅

Emotional moment for all Messi fans 🥹#Messi #BallonDor #InterMiamiCF pic.twitter.com/MP9axDObxO

— Inter Miami FC Hub (@Intermiamicfhub) October 30, 2023

“>

“𝐌𝐞𝐬𝐬𝐢 𝐢𝐬 𝐢𝐧𝐟𝐢𝐧𝐢𝐭𝐲”#BallonDor #Messi pic.twitter.com/tP3DMYjczV

— 𝐀𝐧𝐮𝐩✨ ₛₕᵢᵥ (@StanAnupp) October 30, 2023

“>

 

Tags: messiLionelBallon d Or
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies