ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഡൽഹി മദ്യ കുംഭകോണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
കേസിലെ പ്രധാനപ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസ് എത്തിയത്. ചോദ്യം ചെയ്യാൻ നവംബർ രണ്ടിന് ഹാജരാകാണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെജ്രിവാളിനെ സാക്ഷിയായി സിബിഐ മുമ്പ് വിളിപ്പിച്ചിരുന്നു. സിസോദിയയ്ക്ക് പിന്നാലെ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗും കേസിൽ അറസ്റ്റിലായിട്ടുണ്ട്.