മലപ്പുറത്ത് ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം: സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ; സംഘടനയുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണവലയത്തിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം: സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ; സംഘടനയുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണവലയത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 10:54 am IST
FacebookTwitterWhatsAppTelegram

 

മലപ്പുറം: ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം ഉൾപ്പെടുത്തി മലപ്പുറത്ത് പൊതുപരിപാടി സംഘടിപ്പിച്ച സോളിഡാരിറ്റിയുടെ പ്രവർത്തനം നിരീക്ഷിച്ച് ഇന്റലിജൻസ് ബ്യൂറോ.
സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാദ്ധ്യമങ്ങളും ഐബിയുടെ കർശന നിരീക്ഷണത്തിലാണെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ പരിപാടിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാലിന്റെ പ്രസം​ഗം പ്രദർശിപ്പിച്ചത്. ഹമാസിനെ അനുകൂലിച്ച് നടത്തിയ പരിപാടി സംഘടിപ്പിച്ചത് സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ യുവജന പ്രതിരോധ റാലി എന്ന പേരിലായിരുന്നു.

പാലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ ഹമാസിന്റെ തീവ്ര നിലപാടുകൾ സംസ്ഥാനത്ത് പ്രചരിപ്പിക്കാനുള്ള സോളിഡാരിറ്റിയുടെ ശ്രമമായാണ് രഹസ്യാന്വേഷണ ഏജൻസികൾ ഇതിനെ വിലയിരുത്തുന്നത്. രാഷ്‌ട്രത്തിന്റെ പൊതുനിലപാടിന് വിരുദ്ധമായി ഭീകരസംഘടനയുടെ നേതാവിനെ കേരളത്തിൽ അവതരിപ്പിച്ച് രാജ്യവിരുദ്ധ മനോഭാവം വളർത്തിയെടുക്കാനാണ് സംഘടന ശ്രമിക്കുന്നത്.

ഭീകര സംഘടനയായ ഹമാസിന്റെ നേതാവായ ഇസ്മയിൽ ഹനിയ തൽസമയം പരിപാടിയിൽ കൊണ്ടുവരാനായിരുന്നു സോളിഡാരിറ്റി ആദ്യം പദ്ധതിയിട്ടത്. എന്നാൽ അവസാന നിമിഷം ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. തുടർന്നാണ് ഖാലിദ് മഷാലിന്റെ മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം പ്രദർശിപ്പിച്ചത്. ഹമാസ് അനുകൂല പരിപാടി സംബന്ധിച്ച് ഐബിക്ക് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി തന്നെ വിവരം ലഭ്യമാക്കിയിരുന്നു. തുടർന്ന് പരിപാടി പൂർണ്ണമായും ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ നീരിക്ഷണത്തിലായിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം ഐബി ശേഖരിച്ചിട്ടുണ്ട്.

പിഎഫ്‌ഐ നിരോധനത്തിന് ശേഷമാണ് സോളിഡാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായത്. ഇതേ കാരണം കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമിയേയും യൂത്ത് വിം​ഗായ സോളിഡാരിറ്റിയേയും എൻഐഎ നിരീക്ഷിച്ച് വരികയാണ്. ജമാ അത്തെ ഇസ്ലാമിയുടെ അംഗങ്ങൾ തന്നെയാണ് പിഎഫ്‌ഐയിൽ പ്രവർത്തിച്ചത്. പിഎഫ്‌ഐ നിരോധനത്തെ ശേഷം ഇവർ വീണ്ടും ജമാ അത്തെ ഇസ്ലാമിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

Tags: malapuramNIAHamasIBSolidarity movementKhalid Mashal
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies