അരുണ്‍ഗോപി-ദിലീപ് കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം ബാന്ദ്രയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍ മഹാദേവന്‍-നക്ഷത്ര എന്നിവര്‍ ചേര്‍ന്നു പാടിയ ‘റക്കാ..റക്കാ..’എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തട്ടുപൊളിപ്പന്‍ ചുവടുകളുമായി തമന്നയും ദിലീപും തകര്‍ത്താടുന്ന ഗാനത്തിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
ജയിലറിലെ കാവാലയ്യക്ക് ശേഷം തമന്നയുടേതായി പുറത്തെത്തുന്ന ആദ്യ ഫാസ്റ്റ് നമ്പരാണ് റക്കാ..റക്കാ.വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി.എസ് ആണ്.രാമ ലീല എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന അരുണ്‍ ഗോപി ചിത്രമാണ് ബാന്ദ്ര. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും.
തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്. ദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരിദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, മംമ്ത തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിനായക അജിത്ത് ആണ്. ദിലീപിന്റെ 147-ാം ചിത്രമാണ് ബാന്ദ്ര. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍പ്അറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ്















