യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തെ ട്രെയിൻ സമയക്രമങ്ങളിൽ മാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്തെ ട്രെയിൻ സമയക്രമങ്ങളിൽ മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ച് ദക്ഷിണ റെയിൽവേ. മാഹി സ്റ്റേഷനിൽ സംയോജിത സ്റ്റീൽ ഗർഡർ പാലം ഉറപ്പിക്കുന്ന പ്രവർത്തനങ്ങളും റോഡ് ഓവർ ബ്രിഡ്ജ് ജോലികളും നടക്കുന്നുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ പാതകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതിനാലാണ് ദക്ഷിണ റെയിൽവേ സമക്രമത്തിൽ മാറ്റംവരുത്തിയിരിക്കുന്നത്.

ട്രെയിൻ സർവ്വീസുകളിലെ മാറ്റം ഇപ്രകാരമാണ്;

മംഗലാപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ: 22638)- മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 11.45 ന് പുറപ്പെടുന്ന ട്രെയിൻ സർവ്വീസ് പുലർച്ചെ 2.35ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കും. നവംബർ 2, 3, 4, 5, 6, 8 തീയതികളിലാണ് സമയത്തിൽ മാറ്റം.

ഡോ. എംജിആർ ചെന്നൈ സെൻട്രൽ -മാംഗലാപുരം സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22637)- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഉച്ചയ്‌ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ വൈകിട്ട് 4.25 ന് പുറപ്പെടും. പുതുക്കിയ സമയം നവംബർ 8 വരെ ഏഴ് ദിവസത്തേക്ക് ബാധകമായിരിക്കും.

കൊച്ചുവേളി-ഭാവ്നഗർ ടെർമിനസ് പ്രതിവാര എക്സ്പ്രസ് (19259)- നവംബർ 2ന് 3.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുണ്ട കൊച്ചുവേളി-ഭാവ്നഗർ ടെർമിനസ് പ്രതിവാര എക്സ്പ്രസ് (19259) നാലിന് കൊച്ചുവേളിയിൽ നിന്ന് രാത്രി 7.35ന് പുറപ്പെടും.

എറണാകുളം ജംഗ്ഷൻ-ഓഖ ബൈ-വീക്ക്ലി എക്സ്പ്രസ് (16338)- നവംബർ 3ന് എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് രാത്രി 8.25-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 3 മണിക്കൂറും 50 മിനിറ്റും വൈകി 12.15-ന് എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ രാജധാനി എക്സ്പ്രസ് (12431)- തിരുവനന്തപുരത്ത് നിന്ന് രാത്രി 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ രാജധാനി എക്സ്പ്രസ് (12431) രണ്ടര മണിക്കൂർ വൈകി 9.45-ന് സ്റ്റേഷനിൽ നിന്ന് സർവ്വീസ് ആരംഭിക്കും.

എറണാകുളം ജംഗ്ഷൻ-അജ്മീർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977)- നവംബർ 5-ന് രാത്രി 8.25-ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ-അജ്മീർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977) നവംബർ 6-ന് 12.15-ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

എറണാകുളം ജംഗ്ഷൻ-ലോകമാന്യതിലക് ദ്വിവാര തുരന്തോ എക്സ്പ്രസ് (12224)- നവംബർ 5-ന് എറണാകുളത്ത് നിന്ന് രാത്രി 9.30-ന് സർവ്വീസ് ആരംഭിക്കേണ്ട എറണാകുളം ജംഗ്ഷൻ-ലോകമാന്യതിലക് ദ്വിവാര തുരന്തോ എക്സ്പ്രസ് (12224) നവംബർ 6-ന് പുലർച്ചെ 1.10-ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

തിരുവനന്തപുരം സെൻട്രൽ-വെരാവൽ പ്രതിവാര എക്സ്പ്രസ് (16334)- നവംബർ 6ന് രാത്രി 7.35 ന് സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ സർവീസ് 3 മണിക്കൂറും 50 മിനിറ്റും വൈകും.

നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) നവംബർ 16-ന് 02.15 മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് നാഗർകോവിലിൽ നിന്ന് 04.25ന് പുറപ്പെടും.

കോയമ്പത്തൂർ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16323) നവംബർ 16-ന് 07.50ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും.

നവംബർ മൂന്നിന് –

ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) 3 മണിക്കൂറും 20 മിനിറ്റും നിയന്ത്രിക്കും.
കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12081) 20 മിനിറ്റ് നിയന്ത്രിക്കും.
ചണ്ഡീഗഡ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12218) 2 മണിക്കൂർ 40 മിനിറ്റ് നിയന്ത്രിക്കും.
ഡോ. എംജിആർ ചെന്നൈ സെൻട്രൽ-മാംഗ്ലൂർ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12685) ഒരു മണിക്കൂർ 10 മിനിറ്റ് നിയന്ത്രിക്കും.
തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (16604) ഒരു മണിക്കൂർ നിയന്ത്രിക്കും.

 

Tags: TRAIN SERVICEkeralaTime Changed
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies