ആലപ്പുഴ: പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചെങ്ങന്നൂർ സ്വദേശി വിപിൻ ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച പതിമൂന്നുകാരിയുടെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടാൻ ശ്രമിച്ചത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പോലീസ് ചെങ്ങന്നൂരിൽ നിന്നുമാണ് വിപിനെ കസ്റ്റഡിയിലെടുത്തത്.
ഇൻസ്റ്റഗ്രാം വഴി പതിമൂന്നുകാരിയുമായി പരിചയത്തിലായ വിപിൻ പിന്നീട് വീഡിയോ കോളിലൂടെ സൗഹൃദം തുടർന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മാനസികസമ്മർദത്തിലായ പെൺകുട്ടി അദ്ധ്യാപികയോട് വിവരങ്ങൾ പങ്കുവെച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.















