തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കാപ്പിൽ, ഇടവ, വർക്കല ശിവഗിരി, അകത്തുമുറി, കടയ്ക്കാവൂർ സ്റ്റേഷനുകളിലായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്. അദ്ദേഹം ജീവനക്കാരോടും യാത്രക്കാരോടും സംവദിക്കുകയും സ്റ്റേഷനുകളിലെ വികസനത്തിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, വിവരവിനിമയ സംവിധാനം, യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണ ക്യാമറ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഒരോയിടത്തും യാത്രക്കാർ മുന്നോട്ട് വെച്ച വിവിധങ്ങളായ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടക്കമുള്ളവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.