ലഖിംപൂർ ഖേരി : ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരിൽ പെൺകുട്ടി പീഡനത്തിനിരയാകുകയും , ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ സുപ്രധാന നടപടിയുമായി യുപി സർക്കാർ . പ്രതി ജോഹിദ് അക്തറിന്റെ വീടും , കടയും ബുൾഡോസർ ഉപയോഗിച്ച് പോലീസ് തകർത്തു.
പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ അനധികൃതമായാണ് ഈ കട നിർമ്മിച്ചിരിക്കുന്നത്. പ്രതിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പെൺകുട്ടിയുടെ അമ്മയും, സഹോദരിയും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രതിയ്ക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ രംഗത്തെത്തിയത് . കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോഹിദ് അക്തർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് .
17 കാരിയെ പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമിക്കുകയായിരുന്നു ജോഹിദ് . എന്നാൽ പെൺകുട്ടി അതിന് വഴങ്ങാതെ വന്നതോടെ ജോഹിദ് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും , വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. അപമാനഭീതിയിൽ മനം നൊന്ത് പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.