തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പാറോട്ടുകോണം ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന എഎസ് സൂപ്പർമാർക്കറ്റിൽ കയറിയാണ് പ്രതി ഉടമയെ ഭീഷണിപ്പെടുത്തിയത്. പാറോട്ടുകോണം സ്വദേശി സാൽവിനെയാണ് ഭീഷണിപ്പെടുത്തിയത്. പോക്കറ്റിൽ നിന്നും 1,000 രൂപയോളം തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.
മുട്ടടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















