ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പുത്തന്‍ ആരോപണവുമായി പാകിസ്താന്റെ മുന്‍ താരം ഹസന്‍ റാസ. ഇന്ത്യക്കായി ഡിആര്‍എസില്‍(ഡിസിഷന്‍ റിവ്യു സിസ്റ്റം) കൃത്രിമത്തം കാട്ടുന്നുവെന്നാണ് പുതിയ ആരോപണം. അതുകൊണ്ടാണ് ജഡേജയ്‌ക്ക് അഞ്ചു വിക്കറ്റ് ലഭിച്ചതെന്നും റാസ ആരോപിച്ചു.
‘ ഞാന്‍ വീണ്ടും പറയുന്നു, റാസി ഔട്ടായ പന്ത് കൃത്യമായും വിക്കറ്റില്‍ കൊള്ളാതെ പോകുന്നതായിരുന്നു. പക്ഷേ ഡി.ആര്‍.എസില്‍ മറ്റൊരു രീതിയിലാണ് അത് കാട്ടിയത്. എനിക്ക് മനസിലാകുന്നില്ല അത് എങ്ങനെ സ്റ്റമ്പില്‍ കൊള്ളുമെന്ന്. റാസി മികച്ചൊരു ബാറ്ററാണ്. ജഡേജയ്‌ക്ക് അഞ്ചു വിക്കറ്റ് ലഭിച്ചത് ഡിആര്‍എസില്‍ കൃത്രിമത്തം കാട്ടിയതുകൊണ്ടാണ്- റാസ പറഞ്ഞു.
നേരത്തെ ഇന്ത്യക്ക് ബൗള്‍ ചെയ്യാന്‍ പ്രത്യേക പന്താണ് നല്‍കുന്നതെന്ന് റാസ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്ക് വിക്കറ്റുകള്‍ ലഭിക്കുന്നതെന്നും അയാള്‍ പറഞ്ഞു. പ്രത്യേക പന്ത് നല്‍കുന്നതിനാല്‍ അധികം സീമും സ്വിംഗും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും റാസ ആരോപിച്ചിരുന്നു. ഇതിനെതിരെ വസിം അക്രം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ വലിയ രീതിയില്‍ പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ഇന്നലെ നേടിയത്.
DRS is manipulated in favour of India.
~ Hasan Raza pic.twitter.com/7ujOL2P5Wm
— Cricketopia (@CricketopiaCom) November 6, 2023
“>















