മലയാള സിനിമയിൽ വാഹന പ്രേമികളായ നിരവധി പേരുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി സ്വന്തമാക്കുന്നവരും ഡ്രൈവിംഗിനോടുള്ള ഇഷ്ടം കൊണ്ട് ഡ്രൈവറെ നിയമിക്കാത്ത താരങ്ങൾ വരെ മലയാള സിനിമയിലുണ്ടെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ നടിമാരും നടന്മാരും താരരാജാക്കന്മാരുമെല്ലാം തങ്ങളുടെ വാഹനവിശേഷങ്ങൾ പങ്കുവെക്കുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. നടി കീർത്തി സുരേഷ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയയും ആരാധകർ വൈറലാക്കിയിരിക്കുകയാണ്.
ചെന്നൈയിലെ കടൽത്തീരത്ത് നടി മഹീന്ദ്ര ഥാർ ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാർ ഓടിക്കുന്നതിന്റെ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കീർത്തി കാർ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് വീഡിയോ.
View this post on Instagram
കേരള രജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാറിലാണ് കീർത്തിയുടെ പ്രകടനം. ഓൾ വീൽ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീർത്തി കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനോടകം 5.4 ദശലക്ഷം ആളുകൾ കീർത്തിയുടെ ഥാർ പ്രകടനം കണ്ടു കഴിഞ്ഞു. താരത്തിന്റെ ഡ്രൈവിംഗ് സ്കില്ലിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോൾ ഡ്രൈവിന് പോകാറുണ്ടെന്നും കീർത്തി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കകഴിഞ്ഞ വർഷം ബിഎംഡബ്ല്യു എക്സ് 7 താരം സ്വന്തമാക്കിയിരുന്നു.