ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. മന്ത്രി ഉൾപ്പെട്ട അഴിമതിക്കേസിലെ പുനഃപരിശോധനയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയുടെ ഹർജി ചീഫ് ജസ്റ്റിസ് ബെഞ്ച് അംഗീകരിച്ചില്ല.
മന്ത്രിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേശന്റേതായിരുന്നു ഈ അസാധാരണ നടപടി. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരമായ അഴിമതിയാണിതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് കോടതിയിൽ ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണത്തിലും വളരെയധികം വീഴ്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2002-ലാണ് പൊൻമുടിക്കും ഭാര്യയ്‌ക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 1996-2001 കാലയളവിൽ ഡിഎംകെ സർക്കാരിൽ പൊൻമുടി മന്ത്രിയായിരുന്നപ്പോൾ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.