ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാർ. ജനഹൃദയങ്ങൾ കീഴടക്കിയ കെജിഎഫ് വെള്ളിത്തിരയിലെത്തിച്ച പ്രശാന്ത് നീൽ ആണ് സലാറിന്റെ സംവിധായകൻ. അതുകൊണ്ട് തന്നെ നിരവധി പേരാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷമിടുന്നുണ്ട്
ഡിസംബർ 22-ന് റിലീസ് ചെയ്യുന്ന സലാറിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ഒടിടി റൈറ്റ്‌സിന് കിട്ടിയിരിക്കുന്ന തുകയെ കുറിച്ച് പുതിയ റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. 160 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന തുകയാണിത്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് കേരളത്തിൽ സലാർ വിതരണം ചെയ്യുക. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുർ. പ്രഭാസ്- പ്രശാന്ത് നീൽ കൂട്ടുക്കെട്ട് ബോക്‌സ് ഓഫീസ് തൂക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.















