എറണാകുളം: വ്ളോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ്. 15-ാം വയസിൽ പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് ആദ്യ ഭാര്യയാണ് കേസ് നൽകിയത്. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി ധർമ്മടം പോലീസ് കേസെടുത്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് സുബ്ഹാൻ.
സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സൗദി സ്വദേശിനിയുടെ പരാതി. കേസിനെ കുറിച്ചും പരാതിക്കാരിയെ കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പരാമർശം നടത്തരുതെന്ന കർശന നിബന്ധനയോടെയാണ് ഹൈക്കോടതി സുബ്ഹാന് ജാമ്യം അനുവദിച്ചത്.
എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. വിദേശത്തായിരുന്ന സുബ്ഹാൻ യുവതി പരാതി നൽകിയിരുന്നതിനാൽ മടങ്ങിവരാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെ നാട്ടിലേക്ക് എത്തുകയായിരുന്നു.