ലക്നൗ : യോഗി സർക്കാരിന്റെ പ്രത്യേക കാബിനറ്റ് യോഗം നാളെ അയോദ്ധ്യയിൽ നടക്കും . യോഗി ആദിത്യനാഥിന്റെ മുഴുവൻ മന്ത്രിസഭയുടെ പ്രവർത്തനവും നാളെ രാമജന്മഭൂമിയിലാകും . രാംലാലയെ ദർശിച്ചതിന് ശേഷമാകും യോഗം . സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ എടുക്കുമെന്നാണ് സൂചന . നിലവിലെ സാഹചര്യത്തിൽ 30,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ പണികളാണ് അയോദ്ധ്യയിൽ നടക്കുന്നത്.
ലക്നൗവിന് പുറത്ത് അയോദ്ധ്യയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുൻതൂക്കം നൽകും. ഈ യോഗത്തിൽ മുസാഫർനഗറിലെ അയോദ്ധ്യ തീർഥ് വികസന കൗൺസിൽ, ദേവിപടൻ ധാം തീർത്ത് വികസന കൗൺസിൽ, ശുക്രതൽ ധാം തീർത്ത് വികസന കൗൺസിൽ എന്നിവയുടെ രൂപീകരണത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് സൂചന . ഈ മൂന്ന് വികസന കൗൺസിലുകളുടെയും ചെയർമാനായി മുഖ്യമന്ത്രിയെ നിയമിക്കും.
ഈ ബില്ലുകൾ മന്ത്രിസഭയിൽ പാസാക്കിയ ശേഷം നവംബർ അവസാനം നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതിന് പുറമെ ഉത്തർപ്രദേശ് ഉൾനാടൻ ജലപാത അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനവും ഈ യോഗത്തിലുണ്ടാകും.